കനലെരിയുമീ വഴിയിലെന്‍ കൈവിരല്‍ത്തുമ്പുനിന്‍
കൈകളില്‍ നിന്നൂര്‍ന്നു പോകുമ്പോഴും
ഒരുവേളയൊന്നു പിന്തിരിഞ്ഞു നോക്കാനാവാതെ
കാതങ്ങളകലേക്ക് മറഞ്ഞു പോകുമ്പോഴും
നിന്റെ സ്മൃതിപഥത്തില്‍ നിന്നെന്നെ
കൈകളില്‍ നിന്നൂര്‍ന്നു പോകുമ്പോഴും
ഒരുവേളയൊന്നു പിന്തിരിഞ്ഞു നോക്കാനാവാതെ
കാതങ്ങളകലേക്ക് മറഞ്ഞു പോകുമ്പോഴും
നിന്റെ സ്മൃതിപഥത്തില്‍ നിന്നെന്നെ
കുറിച്ചുള്ളൊരോര്‍മ്മതന്നവസാന-
മണ്‍ചെരാതുമണഞ്ഞു പോകുമ്പോഴും
നിന്നെ പൊതിയുമന്ധകാരം പോലുമെന്‍
സ്നേഹമെന്നറിയുമ്പോഴും,
മണ്‍ചെരാതുമണഞ്ഞു പോകുമ്പോഴും
നിന്നെ പൊതിയുമന്ധകാരം പോലുമെന്‍
സ്നേഹമെന്നറിയുമ്പോഴും,
കാതോര്‍ത്തിരിക്കണമെനിക്കൊരു പിന്‍വിളിക്കായി
പറയരുതെന്നോടു നീയൊരിക്കലുമൊരു യാത്രാമൊഴി
ഈ ജന്മത്തിലെന്നല്ല; വരും ജന്മങ്ങളിലും
ഈ ജന്മത്തിലെന്നല്ല; വരും ജന്മങ്ങളിലും
No comments:
Post a Comment